Connect with us

International

ബുദ്ധമതത്തെ നശിപ്പിക്കാനാകില്ല; ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ദലൈലാമ

Published

on

ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിബറ്റന്‍ ആത്മീയഗുരു ദലൈലാമ. ചൈനീസ് സര്‍കക്കാര്‍ മതത്തെ വിഷമായി കാണുന്നുവെന്നും ബുദ്ധമത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധ മതത്തെ ഉന്മൂലനം ചെയ്യാനുള്ള ചൈനീസ് ശ്രമം വിലപ്പോകില്ലെന്നും ദലൈലാമ മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ ബോധ്ഗയയില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് പരാമര്‍ശം.
ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാനാണ് ചൈന ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് മുന്നോടിയായി പല ബുദ്ധമത സ്ഥാപനങ്ങളും നശിപ്പിക്കാന്‍ ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. ചൈനീസ് സര്‍ക്കാര്‍ ബുദ്ധവിഹാരങ്ങള്‍ തകര്‍ത്തെങ്കിലും ബുദ്ധമത വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെന്നും ദലൈലാമ പറഞ്ഞു.
ബുദ്ധമതത്തില്‍ തങ്ങള്‍ക്ക് ശക്തമായ വിശ്വാസമുണ്ട്. ഹിമാലയന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ അവിടെയുള്ള ബുദ്ധമത വിശ്വാസികളെ കണ്ടിരുന്നു. മംഗോളിയയിലും ചൈനയിലും ബുദ്ധമത വിശ്വാസികളുണ്ട്. ചൈനയിലുള്ളവര്‍ക്ക് ബുദ്ധമതവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ചൈനീസ് സര്‍ക്കാര്‍ ബുദ്ധമത്തെ വിഷമായി കാണുകയും അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading