Connect with us

Crime

വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി.

Published

on

ന്യൂഡൽഹി: മോസ്‌കോയില്‍നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിനുള്ള ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നാഷണൽ സുരക്ഷാ ഗാർഡ് അടക്കമുള്ളവർ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ജാം നഗർ എയർപോർട്ട് ഡസറക്‌ടർ അറിയിച്ചു. 

യാത്ര പുറപ്പെട്ട ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ വിമാനം ജാംനഗര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.  തുടർന്ന് ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ഇറക്കുകയായിരുന്നു.

വിമാനത്തിൽ 236 യാത്രക്കാരും  8 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. റഷ്യൻ നടനായ ഓസ്കാർ കുച്ചേരയും വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരെ എല്ലാം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയശേഷമായിരുന്നു വിശദ പരിശോധന.ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് അടക്കം പരിശോധന നടത്തി. ബാഗേജുകളടക്കം വിശദമായി പരിശോധിച്ചുവെന്ന് എയർപോർട്ട് ഡയറക്‌ടർ വ്യക്തമാക്കി. 

Continue Reading