Connect with us

Crime

ബലാത്സംഗമടക്കമുള്ള ക്രമിനൽ കേസുകളിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സുനുവിനെ പിരിച്ചു വിട്ടു.

Published

on

തിരുവനന്തപുരം: സർവീസിലിരിക്കെ
ബലാത്സംഗമടക്കമുള്ള നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്.
ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയിൽ നിന്നും പിരിച്ചുവിടുന്നത്. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാൽസംഗം ഉൾപ്പെടെ ക്രിമിനൽ കേസിൽ പ്രതിയായ വ്യക്തിക്ക് പൊലീസിൽ തുടരാൻ യോഗ്യതയില്ലെന്ന് നടപടിയെടുത്ത ഡിജിപി ഉത്തരവിൽ വ്യക്തമാക്കി.

Continue Reading