Education
സ്വര്‍ണക്കപ്പിന് വേണ്ടി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട് : 61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീഴാൻ ഒറ്റ നാൾ മാത്രം നിൽക്കെ സ്വര്‍ണക്കപ്പിനുളള പോരാട്ടം മുറുകുന്നു. ആതിഥേയരായ കോഴിക്കോട് ഇത്തവണ നാട്ടുകാരെ സാക്ഷിയാക്കി കപ്പ് തിരിച്ചെടുക്കുമോ എന്നാണ് കലാസ്വാദകര്‍ ഉറ്റുനോക്കുന്നത്.
നിലവില്‍ 740 പോയന്റുമായി കോഴിക്കോടാണ് മുന്നില്‍ 739 പോയന്റുമായി തൊട്ടുപിന്നില്‍ കണ്ണൂരും 730 പോയിന്റുമായി പാലക്കാടും പിറകേയുണ്ട്.
ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം.