Business
ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി ഔട്ട്

നൂഡൽഹി:ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി പുറത്തായി. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് പതിനൊന്നാം സ്ഥാനത്തേക്കാണ് അദ്ദേഹം പിന്തള്ളപ്പെട്ടത്.
കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങൾക്കുള്ളിൽ 34 ബില്യൺ ഡോളർ ആണ് അദാനിക്ക് നഷ്ടമായത്. ശതകോടീശ്വരൻമാരുടെ സൂചികയിൽ മെക്‌സിക്കോയുടെ കാർലോസ് സ്ലിം, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മുൻ മൈക്രേസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ എന്നിവരെക്കാൾ പിന്നിലാണ് അദാനി ഇപ്പോൾ.നിലവിൽ 84.4 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്. എതിരാളിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ മുകേഷ് അംബാനിയ്ക്ക് 82.2 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. കമ്പനിയിലെ ഓഹരികളിൽ ഇടിവ് തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ ലോകത്തെ ധനികനായ വ്യക്തി എന്നത് മാറി, ഏഷ്യയിലെ ധനികനായ വ്യക്തി എന്ന നിലയിലേക്ക് ഗൗതം അദാനി മാറും.
ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകളെ കുറിച്ചുള്ള അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരികൾ കുത്തനെ ഇടിഞ്ഞത്.