Connect with us

International

മാർപ്പാപ്പ അടുത്തവർഷം ഇന്ത്യ സന്ദർശിക്കും.ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്

Published

on

സുഡാൻ: ഫ്രാൻസിസ് മാർപ്പാപ്പ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും. ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രക്കിടെയാണ് അദ്ദേഹം തന്നെ  ഇക്കാര്യം വ്യക്തമാക്കിയത്. 2016ൽ ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് നടന്നില്ല.കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.ഈ വർഷം അവസാനം മംഗോളിയ സന്ദർശിക്കാനും മാർപ്പാപ്പയ്‌ക്ക് പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിച്ചാൽ അവിടെയെത്തുന്ന ആദ്യ മാർപാപ്പയാകും അദ്ദേഹം. വരുന്ന സെപ്‌തംബറിൽ ഫ്രാന്‍സിലെ മാര്‍സെല്ലിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും മാർപ്പാപ്പപങ്കെടുക്കും.

Continue Reading