Gulf
കെ എം സി സി-ക്ക് നോര്‍ക്കയില്‍ അംഗത്വം നൽകി.കീഴ്‌വഴക്കം മാറ്റിവെച്ച് ഖത്തര്‍ കെ.എം.സി.സി ക്കാണ് നോര്‍ക്ക അഫിലിയേഷന്‍ നല്‍കിയത്

തിരുവനന്തപുരം: കീഴ്‌വഴക്കം മാറ്റി നിർത്തി ഖത്തര്‍ കെ.എം.സി.സിക്ക് നോര്‍ക്ക അഫിലിയേഷന്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജനുവരി 31-ന് ചേര്‍ന്ന നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. ഖത്തര്‍ കെ.എം.സി.സി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി ഖത്തര്‍ ഘടകത്തിന് അഫിലിയേഷന്‍ നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.
നേരത്തെ അപേക്ഷ പരിഗണിച്ച സാഹചര്യത്തില്‍ ലീഗുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് അഫിലിയേഷന്‍ നല്‍കുന്ന കാര്യത്തില്‍ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന് സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിച്ചു. മതേതര സ്വഭാവത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെ.എം.സി.സി എന്ന സമിതി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അംഗത്വം നല്‍കാനുള്ള തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് കൈക്കൊണ്ടത്.
മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കം ലീഗിനെ മതേതര പാർട്ടി എന്ന നിലയിൽ പ്രസ്ഥാവന ഇറക്കിയിരുന്നു. പാർട്ടിയെ ഇടതുമുന്നണി യോട് അടുപ്പിക്കുന്നതിന്റെ സൂചനയായി ഇതിനെ പലരും കണ്ടിരുന്നു.എന്നാല്‍ ഇത് പിന്നീട് സി.പി.ഐയുടെ അടക്കം ഇടപെടലുകളോടെ വിവാദമായിരുന്നു.