NATIONAL
വിക്‌ടോറിയ ഗൗരിയുടെ നിയമനത്തിൽ കൊളിജീയം തീരുമാനം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി കേന്ദ്ര സർക്കാർ നിയമിച്ച ബിജെപി മഹിള മോർച്ച നേതാവു കൂടിയായ വിക്‌ടോറിയ ഗൗരിയുടെ നിയമനത്തിൽ കൊളിജീയം തീരുമാനം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇടപെടാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ബി ആർ ഗവായും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അതേസമയം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി വിക്‌ടോറിയ ഗൗരി ചുമതലയേറ്റു. ക്രിസ്ത്യൻ , മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ വിധേയയായ വിക്‌ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കാനിരിക്കെയാണ് ജഡ്ഡിയായി നിയമിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് പുറത്തിറങ്ങിയത്. സത്യപ്രതിജ്ഞ ചെയ്താൽ നിയമനം റദ്ദാക്കാൻ പ്രയാസകരമാകും എന്ന് മുന്നിൽ കണ്ടുകൊണ്ടാണ് ഹർജികൾ നേരത്തെ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.