Connect with us

KERALA

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

Published

on

തൃശൂർ: തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. കാറളം സ്വദേശി കുഴുപ്പള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബത്തിലെ ആരെയും പുറത്തുകാണാത്തതിനാൽ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ വിളിച്ചെങ്കിലും ആരും എടുത്തിരുന്നില്ല. തുടർന്ന് വീട്ടിലെത്തുകയും വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൂവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Continue Reading