KERALA
മന്ത്രി സജി ചെറിയാന് 85000 രൂപ മാസ വാടകക്ക് വീട് കണ്ടെത്തി. വർഷം വാടകയിനത്തിൽ മാത്രം സർക്കാർ 10.20 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും

മന്ത്രി സജി ചെറിയാന് 85000 രൂപ മാസ വാടകക്ക് വീട് കണ്ടെത്തി.
വർഷം വാടകയിനത്തിൽ മാത്രം സർക്കാർ 10.20 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് സർക്കാർ ഔദ്യോഗിക വസതിയായി വാടക വീട് അനുവദിച്ച് ഉത്തരവായി. പ്രതിമാസം 85,000 രൂപ വാടകയ്ക്ക് തൈക്കാട് വില്ലേജിലാണ് വസതി . കറന്റ് ചാർജും വാട്ടർ ചാർജും പുറമേ. വസതിയുടെ അറ്റകുറ്റപ്പണികൾ ടൂറിസം വകുപ്പ് ഉടൻ നടത്തും.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ധന സെസ്സ് ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കെ,ഇത്രയും ഉയർന്ന വാടകയ്ക്ക് വസതി കണ്ടെത്തിയത് ചർച്ചയായി. വർഷം വാടകയിനത്തിൽ മാത്രം 10.20 ലക്ഷം രൂപ ചെലവ് വരും. തൈക്കാട് ഈശ്വരവിലാസം റസിഡന്റ്സ് അസോസിയേഷനിലെ 392ാം നമ്പർ വസതി വർഷ ചിത്ര എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് .സർക്കാർ വസതി ഇല്ലാത്തതിനാലാണ് സജി ചെറിയാന് വാടക വീട് വേണ്ടി വന്നത്. സജി ചെറിയാൻ നേരത്തേ മന്ത്രിയായപ്പോൾ രാജ്ഭവന് സമീപത്തെ കവടിയാർ ഹൗസായിരുന്നു ഔദ്യോഗിക വസതി. അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ, വാടക വീട്ടിൽ താമസിക്കുകയായിരുന്ന മന്ത്രി വി. അബ്ദുറഹ്മാന് കവടിയാർ ഹൗസ് അനുവദിച്ചു. ഗവ. ചീഫ് വിപ്പിനും വാടക വീടാണ് ഔദ്യോഗിക വസതി..മാസം 45,000 രൂപയാണ് വാടക.