KERALA
ആര്‍എസ്എസുമായുള്ള ചര്‍ച്ചയുടെ നേട്ടം എന്താണെന്ന് ജമാ അത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് എം വി ഗോവിന്ദന

കാസര്‍കോട്: ആര്‍എസ്എസുമായുള്ള ചര്‍ച്ചയുടെ നേട്ടം എന്താണെന്ന് ജമാ അത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇസ്ലാമോഫോബിയ എന്ന പദം ഉപയോഗിച്ചുകൊണ്ട്, ആര്‍എസ്എസിന്റെയും ജമാ അത്തെ ഇസ്ലാമിയുടേയും വര്‍ഗീയത മറയ്ക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണ് നടത്തുന്നത്. സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണ് രൂപപ്പെടുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികളാണ്. ഇസ്ലാം വര്‍ഗീയ വാദത്തിന്റെ കേന്ദ്രമാണ് ജമാഅത്തെ ഇസ്ലാമി. ഈ വര്‍ഗീയ ശക്തികളുടെ നിലപാടിനെ ജനങ്ങള്‍ക്ക് മുമ്പില്‍ മറയ്ക്കാനാണ് ശ്രമം. വെല്‍ഫയര്‍ പാര്‍ട്ടി-കോണ്‍ഗ്രസ്-ലീഗ് ത്രയമാണ് ചര്‍ച്ചയ്ക്ക് പിന്നില്‍. കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി അന്തര്‍ധാര സജീവമാണ്. എല്ലാ കാലത്തും തുടരുന്ന ഈ ബന്ധത്തിന്റെ തുടര്‍ച്ചയാകും ആര്‍ എസ് എസ് ജമാ അത്തെ ഇസ്ലാമി ചര്‍ച്ച എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി ഉന്നയിച്ച ആരോപണത്തില്‍ യുഡിഎഫ് നേതൃത്വം ആണ് നിലപാട് വ്യക്തമാകേണ്ടത്. ഇസ്ലാമോഫോബിയ പടര്‍ത്താനാണ് സിപിഎം ശ്രമമെന്ന് ആരോപിക്കുന്ന ജമാ അത്തെ ഇസ്ലാമി എന്തിനാണ് ഏറ്റവുമധികം ഇസ്ലാമോഫോബിയ പടര്‍ത്തുന്ന ആര്‍എസ്എസുമായി ചര്‍ച്ച നടത്തുന്നതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.