Connect with us

Crime

നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

Published

on

കോഴിക്കോട്: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. കോഴിക്കോട്ട് പഠിക്കുന്ന എറണാകുളം സ്വദേശിനിയായ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തന്നെ പീഡിപ്പിച്ചത് സുഹൃത്തുക്കളായ രണ്ടുപേരാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ. മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
പ്രതികൾ എറണാകുളം സ്വദേശികളാണ്.  പ്രതികളിലൊരാൾ നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയാണ്. ശനിയാഴ്ച രാത്രി പെൺകുട്ടിയെ പ്രതികൾ താമസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബലമായി വലിയ അളവിൽ മദ്യം കുടിപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.പിറ്റേദിവസം പെൺകുട്ടിയെ കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ ഉപേക്ഷിച്ചശേഷം പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടി സുഹൃത്തിനെ വിളിച്ചുവരുത്തി ആശുപത്രിയിലും വീട്ടിലേയ്ക്കും പോവുകയായിരുന്നു. അടുത്ത ദിവസം വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയപ്പോൾ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.

Continue Reading