Connect with us

Business

താന്‍ ട്വന്റി 20യുടെ ഭാഗമല്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.നല്ല ചിന്തയാണെന്നു കരുതിയാണ് ട്വന്റി 20യില്‍ ചേര്‍ന്നത്

Published

on

കൊച്ചി; താന്‍ ട്വന്റി 20യുടെ ഭാഗമല്ലെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ട്വിന്റി 20യുടെ ആശയം നല്ലതാണെന്ന് കരുതിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ താന്‍ പ്രതീക്ഷിച്ച പോലെ എളുപ്പമല്ലെന്ന് മനസിലായെന്ന് അദ്ദേഹം പറഞ്ഞു.

നല്ല ചിന്തയാണെന്നു കരുതിയാണ് ട്വന്റി 20യില്‍ ചേര്‍ന്നത്. ആശയമുണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു പഞ്ചായത്തിനെ മികച്ചതാക്കാമെന്ന് സാബു തെളിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ഞാന്‍ മനസിലാക്കിയത്, അതിനുള്ള നടപടികള്‍ ഞാന്‍ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല.- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. സാബു തന്റെ ബിസിനസ് തെലുങ്കാനയിലേക്ക് കൊണ്ടുപോയത് കേരളത്തിലെ വ്യവസായ മേഖലയെ മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ വ്യവസായ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി എന്നാണ് അദ്ദേഹം പറയുന്നത്.

ബിസിനസും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സമയം ഒന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അല്ലെങ്കില്‍ രണ്ടിനും ബുദ്ധിമുട്ടുകളുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ ബിജെപിക്കോ സിപിഎമ്മിനോ കോണ്‍ഗ്രസിനോ എതിരല്ലെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വ് ഇല്ലെന്നും എന്തെങ്കിലും വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ളത് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യാറുള്ളത്.

Continue Reading