Connect with us

Education

എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ

Published

on

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. ആൺകുട്ടികളുടെ എണ്ണം 2,13,801. പെൺകുട്ടികളുടെ എണ്ണം 2,00,561. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.

ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതി. ഫെബ്രുവരി 15 മുതൽ 25 വരെ ഐടി പരീക്ഷ പൂർത്തിയാക്കി. മൂല്യനിർണയം 70 ക്യാംപുകളിൽ ഏപ്രിൽ 3 മുതൽ 24 വരെ നടക്കും. 18,000ൽ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.

ഹയർ സെക്കൻഡറിയിൽ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30ന് പരീക്ഷ ആരംഭിക്കും. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്.

Continue Reading