Connect with us

KERALA

ഞങ്ങളും മുമ്പ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയില്‍ ഉണ്ടായിട്ടില്ല. ശിവന്‍കുട്ടിയുടെ പ്രസംഗത്തിനു ശേഷം സോഷ്യല്‍മീഡിയിയല്‍ ട്രോൾ മഴ

Published

on

തിരുവനന്തപുരം: പ്രതിപക്ഷം നിയമ സഭയില്‍ നടത്തുന്ന സത്യഗ്രഹ സമരത്തെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ഞങ്ങളും മുമ്പ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയില്‍ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നായിരുന്നു ശിവന്‍കുട്ടി സഭയില്‍ പറഞ്ഞത്. ശിവന്‍കുട്ടിയുടെ പ്രസംഗത്തിനു ശേഷം സോഷ്യല്‍മീഡിയിയല്‍ ട്രോളുകള്‍ നിറയുകയാണ്.

കെ.എം. മാണി ബജറ്റ് അവസതരിപ്പിക്കുന്നതിനെതിരേ അന്നത്തെ പ്രതിപക്ഷം സഭയില്‍ നടത്തിയ സമരത്തിനിടെ സഭയിലെ മേശകള്‍ക്കു മുകളില്‍ മുണ്ടും മടക്കി കുത്തി നില്‍ക്കുകയും കസേരകളും മൈക്കുകളും നശിപ്പിക്കുകയും ചെയ്യുന്ന ശിവന്‍കുട്ടിയുടെ ചിത്രങ്ങളാണ് ട്രോളുകള്‍ നിറയുന്നത്.  

അതേസമയം, ഇന്നും ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം നടുത്തളത്തില്‍ സത്യഗ്രഹ സമരം തുടങ്ങിയത്. എന്നാല്‍ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ പ്രക്ഷേപണം ചെയ്തില്ല.. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

Continue Reading