Connect with us

KERALA

രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ

Published

on

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു വശത്ത് രാഹുലിന് പിന്തുണ അറിയിക്കുകയും മറു വശത്ത് പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന രീതിയാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുലിനെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടക്കെതിരായ പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായതെന്നും പ്രകടനം നടത്തുന്നവരുടെ തലയടിച്ച് പൊട്ടിക്കാനാണ് നി‍ര്‍ദ്ദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു വശത്ത് രാഹുലിന് പിന്തുണ നൽകുകയും മറുവശത്ത് മറുവശത്ത് ബിജെപിയെ സന്തോഷിപ്പാക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുകയുമാണ് ചെയ്യുന്നത്. രാഹുലിനുള്ള ഇടതു പക്ഷത്തിന്‍റെ പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രമേ ഉള്ളു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading