KERALA
രാഹുൽ ഗാന്ധിക്ക് വേണ്ടി സിപിഎം ശക്തമായി തെരുവിലിറങ്ങുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട് ‘കോടതി വിധി അന്തിമമല്ല.

.
ന്യൂഡൽഹി: അപകീർത്തിക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അസാധാരണ തിടുക്കത്തിൽ അയോഗ്യനാക്കിയതോടെ വയനാട് ഉപതിരഞ്ഞെടുപ്പുണ്ടായാൽ നേരിടാൻ ഇടതുപക്ഷം തയ്യാറെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധിക്ക് സ്റ്റേ വന്നില്ലെങ്കിലാണ് വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവുക.രാഹുൽ ഗാന്ധിക്ക് വേണ്ടി സിപിഎം ശക്തമായി തെരുവിലിറങ്ങുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്
‘കോടതി വിധി അന്തിമമല്ല. കോടതിയുടെ മേലെയും ഒരുപാട് സംവിധാനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രാഥമികമായുണ്ടായ വിധിയെ അടിസ്ഥാനപ്പെടുത്തി പാർലമെന്റ് അംഗത്തെ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ച നിലപാടല്ല. ഞങ്ങൾക്കാരെയും കൈകാര്യം ചെയ്യാൻ അധികാര അവകാശങ്ങളുണ്ട് എന്നുള്ള ബോധപൂർവമായ ഇടപെടലാണിത്. പ്രതിപക്ഷ പാർട്ടികളാകെ വ്യത്യസ്ത തരത്തിലുള്ള പ്രതിരോധം തീർക്കുന്നതിനുള്ള നിലപാട് സ്വീകരിക്കും. കോടതിയെ ബന്ധപ്പെട്ടും ജനങ്ങളെ മുൻനിർത്തിയും മുന്നോട്ടുപോകുന്നത് ആലോചനയിലാണ്. ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം കേൾക്കേണ്ടതില്ലെന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്’- എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.