Connect with us

NATIONAL

വിലക്ക് ലംഘിച്ച് രാജ്ഘട്ടിൽ കോൺഗ്രസ് സത്യഗ്രഹം

Published

on

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ സത്യാഗ്രഹം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം. പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നു.

ക്രമസമാധാന പ്രശ്നം ഉന്നയിച്ച് സത്യഗ്രഹത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചാണ് സത്യഗ്രഹം നടത്തുന്നത്. അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരാൻ അനുമതിയില്ലെന്ന് അറിയിച്ച് ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സത്യഗ്രഹത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും അണികൾ എത്തിച്ചേരുകയും ചെയ്തതിനു പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Continue Reading