NATIONAL
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ഇല്ല കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. മെയ് 10 ന്

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു.
മെയ് 10 ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഏപ്രിൽ 20 ആണ്. പത്രിക പിൻവലിക്കാൻ ഏപ്രിൽ 24 വരെ സമയമുണ്ട്.. വോട്ടെണ്ണൽ മെയ് 13 നാണ് .
കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 80 വയസ് തികഞ്ഞവർക്കും ശാരീരിക അവശത അനുഭവിക്കുന്ന വർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും
വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്ല. കമ്മീഷന്‍ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി.രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞിരുന്നത്.. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു. അപകീര്‍ത്തി കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പില്ലെന്ന് കമ്മീഷൻ പറഞ്ഞു. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് ഇപ്പോൾ പരിഗണിച്ചതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി
മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്.അധികാരം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75 ഉം, ജെഡിഎസിന് 28 എംഎല്‍എമാരുമാണുള്ളത്.