KERALA
അനിൽ ആന്റണിയെ കറിവേപ്പിലപോലെ ചവിട്ടിക്കൂട്ടിയെടുത്തുകളയുമെന്നു സഹോദരൻ അജിത്ത് ആന്റണി

തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബി.ജെ.പി. പ്രവേശനത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ അനുജൻ അജിത്ത് ആന്റണി. അവരുമായുള്ള ധാരണയുടെ പുറത്താണ് അനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അത് എന്താണെന്ന് മനസിലാകാനിരിക്കുന്നതേയുള്ളൂ. ബി.ജെ.പി. അനിലിനെ കറിവേപ്പിലപോലെ ചവിട്ടിക്കൂട്ടിയെടുത്തുകളയുമെന്നും അജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.ബി.ജെ.പിയില്‍ ചേരാന്‍ അനിലിന്, അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവാം. പലരും വിളിച്ച് മോശപ്പെട്ട ഭാഷയില്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് അനിലിനെ ആരാണ് വിളിച്ചതെന്നറിയില്ല. നേതാക്കളല്ല, പ്രവര്‍ത്തകരാകാനാണ് സാധ്യത. ദിവസവും ആളുകള്‍ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. ദേഷ്യപ്പെട്ട് മാറിനില്‍ക്കും എന്നാണ് കരുതിയത്. ബി.ജെ.പിയില്‍ അംഗ്വതമെടുക്കുമെന്ന് കരുതിയില്ല. തികച്ചും ദുഃഖകരമായ സംഭവമാണ്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അജിത്ത് പ്രതികരിച്ചു.
‘ബി.ജെ.പിയില്‍ ചേരാനുള്ള വളരെ വൈകാരികമായ തീരുമാനമായിരുന്നു അനിലിന്റേത്. സ്വന്തമായി തെറ്റുതിരുത്തി തിരിച്ചുവരുമെന്നാണ് കരുതുന്നത്. ബി.ജെ.പിയില്‍ പോകുന്നതാണ് ഗുണമെന്ന് അനിലിന് തോന്നുകയാണെങ്കില്‍ അദ്ദേഹം അത് തുടരുമായിരിക്കും. എന്നാല്‍, തെറ്റുതിരുത്തി കോണ്‍ഗ്രസിലേക്ക് വരാന്‍ കഴിയട്ടെ എന്നാണ് എന്റെ വിശ്വാസം. പണം കൊടുത്താണോ ബി.ജെ.പി. പ്രവേശനമെന്ന് എനിക്ക് പറയാന്‍ കഴിയില്ലെന്നുംഅജിത്ത് കൂട്ടിച്ചേർത്തു.