Crime
ഷാറുഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ

കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ (24) റിമാൻഡ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ഏപ്രിൽ 28വരെ റിമാൻഡ് ചെയ്തത്.
. റിമാന്‍ഡിലായ പ്രതി ആശുപത്രിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. പരിശോധനാഫലങ്ങള്‍ തൃപ്തികരമെന്ന് കണ്ടെത്തിയതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്നശേഷമാകും ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനമുണ്ടാകുക.ഷാറുഖിന്റെ ശരീരത്തിലെ പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരുക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഡിസ്ചാർജ് ചെയ്താൽ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.