KERALA
കൂടുതൽ സി പി എം, കോൺഗ്രസ് നേതാക്കൾ വരുംദിവസങ്ങളിൽ ബി ജെ പിയിൽ ചേരുമെന്ന് കെ സുരേന്ദ്രൻ.

ന്യൂഡൽഹി: കേരളത്തിൽ കൂടുതൽ സി പി എം, കോൺഗ്രസ് നേതാക്കൾ വരുംദിവസങ്ങളിൽ ബി ജെ പിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അധികം വൈകാതെ തന്നെ കേരളത്തിൽ ബി ജെ പി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയിൽ ചേർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.
‘മോദിയുടെ വികസന അജണ്ടകളെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അത് അംഗീകരിക്കുന്നു. സബ്കാ സാത് സബ്കാ വികാസ് എന്നത് ബി ജെ പിയുടെ വെറുമൊരു മുദ്രാവാക്യമല്ല.ഇതിൽ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നുണ്ട്. യുവാക്കൾക്ക് മാതൃകയാണ് മോദി. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ്. സി പി എം നേതാക്കൾ ബി ജെ പിയിൽ ചേരും. കൂടുതൽ നേതാക്കൾ മോദിയെ പിന്തുണയ്ക്കും. കേരളത്തിലും മാറ്റമുണ്ടാകും. സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപീകരിക്കുകയും ചെയ്യും.- സുരേന്ദ്രൻ പറഞ്ഞു.