Connect with us

NATIONAL

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ

Published

on

ന്യൂഡൽഹി: സംയുക്ത ആന്ധ്രാപ്രദേശിന്‍റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഇന്നുച്ചയ്ക്ക് 12 മണിക്ക് പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു.

62 കാരനായ ഇദ്ദേഹം കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്. 2010 നവംബറിലാണ് കിരൺ കുമാർ റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.

2014 മാർച്ചിൽ സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തെ എതിർത്ത് രാജിവയ്ക്കുകയായിരുന്നു. പിന്നീട് കോൺഗ്രസിനോടു സഹകരിക്കാതെ, സ്വന്തമായി രാഷ്ടിയ പാർട്ടി രൂപീകരിച്ചെങ്കിലും വിജയകരമല്ലായിരുന്നു. പിന്നീട് വീണ്ടും 2018-ൽ കോൺഗ്രസിൽ ചേർന്നുവെങ്കിലും സജീവമായിരുന്നില്ല.

Continue Reading