NATIONAL
രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം.വിധിക്ക് സ്റ്റേ ലഭിച്ചാൽ എംപി സ്ഥാനം തിരികെ ലഭിക്കും.

സൂറത്ത്: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. അപകീർത്തിക്കേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. കഴിഞ്ഞ ദിവസം അപ്പീലിൽ കോടതി വിശദവാദം കേട്ടിരുന്നു. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും.
കേസിൽ സ്റ്റേ ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുലിന്‍റെ വാദം.