Connect with us

NATIONAL

പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കി.2000 ത്തിലധികം പൊലീസുകാരെ വിന്യസിക്കും.

Published

on

കൊച്ചി: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മീഷണർ കെ സേതുരാമൻ. ഇതിനായി 2000 ത്തിലധികം പൊലീസുകാരെ വിന്യസിക്കും. കൊച്ചിയിൽ നടത്തുന്ന റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായിബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതലയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരള സന്ദർശനവുമായി ബന്ധപ്പെട്ട നടപടികളിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എഡിജിപി ഇന്‍റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നു. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ വിവരങ്ങൾ അടക്കമുള്ളവയാണ് പുറത്തുപോയത്. പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. വീഴ്ച സംഭവിച്ചതെങ്ങനെ എന്നറിയാൻ എഡിജിപി ഇന്‍റലിജൻസ് ടി കെ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചു.

Continue Reading