Connect with us

Crime

എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് വി. മുരളീധരന്‍

Published

on

കൊല്ലം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുരളീധരന്‍ കൊല്ലത്ത് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോര്‍ട്ട് വാട്‌സാപ്പില്‍ പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ് ഇത് കാണിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.രാജ്യത്ത് കേട്ടുകേള്‍വിപോലും ഇല്ലാത്ത തീവണ്ടി തീവെപ്പു വരെ സംസ്ഥാനത്ത് നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സുരക്ഷാകാര്യങ്ങള്‍ രഹസ്യാത്മകമായി കൈകാര്യം ചെയ്യാനാകണം. ഉദ്യോഗസ്ഥവീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading