NATIONAL
കര്‍ണാടകയിൽ കാറ്റ് കോൺഗ്രസിനൊപ്പം. മാജിക്ക് നമ്പർ കടന്നു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് 113 സീറ്റുമായ് മുന്നിട്ട് നിൽക്കുന്നു. ബി.ജെ.പി 90 സീറ്റുമായ് തൊട്ട് പിന്നിലുണ്ട്. ജെ.ഡി.എസ്.13 സീറ്റിന് ലീഡ് ചെയ്യുന്നു. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശശികുമാർ മുന്നിൽ നിൽക്കുന്നു. ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാർ മുന്നിലാണ്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമി പിന്നിലാണ്.