Connect with us

NATIONAL

പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.

Published

on

ന്യൂദല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയെക്കൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള  അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.  

ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ ഹര്‍ജിയില്‍ ഇടപടേണ്ട കാര്യമല്ല ഇതെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹര്‍ജിക്കാരനോട് വാദിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഭരണഘടനയുടെ അനുച്ഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു.  

ഇതോടെ താന്‍ ഹര്‍ജി പിന്‍വലിച്ചോളാമെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. സുപ്രീംകോടതി ഹര്‍ജി തള്ളുകയുമായിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.

Continue Reading