Connect with us

Crime

എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

Published

on

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിലെ ഒന്നാംപ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. കേസിൽ റിമാൻഡിൽ കഴിയുന്ന ഇദ്ദേഹത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ തുടർചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കർ ഹർജിയിൽ ആവശ്യപ്പെട്ടത്. ജാമ്യ ഉപാധികളിൽ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയായ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തള്ളി.

Continue Reading