Connect with us

KERALA

സാംസ്‌കാരിക പ്രവര്‍ത്തകൻ റസാഖ് പയമ്പ്രോട്ട്  ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയില്‍

Published

on


മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് മരിച്ചനിലയില്‍. പുളിക്കല്‍  ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ സമീപം കണ്ടെത്തി.

ഇന്ന് രാവിലെയാണ് സംഭവം. റസാഖിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. റസാഖിന്റെ സഹോദരന്‍ ശ്വാസകോശരോഗം വന്ന് ഏതാനും മാസം മുന്‍പാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിലെ പുക ശ്വസിച്ചാണ് സഹോദരന്‍ മരിച്ചത് എന്ന് റസാഖ് പയമ്പ്രോട്ട് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും അദ്ദേഹം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.

Continue Reading