KERALA
പാചകവാതകവിതരണം നിലയ്ക്കുമെന്ന വാർത്ത പരന്നതോടെ പലയിടത്തും വിതരണകേന്ദ്രത്തിൽ കനത്ത തിരക്ക്
കൊച്ചി: അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന യുദ്ധം മൂലം പാചകവാതകവിതരണം നിലയ്ക്കുമെന്ന വാർത്ത പരന്നതോടെ പലയിടത്തും ഗ്യാസ് ഏജൻസിയുടെ വിതരണകേന്ദ്രങ്ങളിൽ വൻ തിരക്കനുഭവപ്പെട്ടു.
വാഹനങ്ങളിലും മറ്റുമായി ജനം കൂട്ടത്തോടെ വന്നുതുടങ്ങിയപ്പോൾ ടോക്കൺ നൽകിയായിരുന്നു വിതരണം. യുദ്ധഭീതിയ്ക്കു വിരാമമാകാത്തതും പെട്രോളിയം, പാചകവാതക ഇറക്കുമതി പ്രതിസന്ധിയിലായതും മൂലം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യതയും കുറഞ്ഞു.
തട്ടുകടകൾ മുതൽ ഹോട്ടൽ, റെസ്റ്റോറന്‍റുകളുടെ വരെ പ്രവർത്തനം നിർത്തി വെക്കേണ്ട അവസ്ഥയാണ്. ഈ മേഖലയിൽ ഉപജീവനം നടത്തുന്നവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
