Crime
വീണ ജോർജ്ജിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിലായ 5 കെ.എസ് യു നേതാക്കൾക്കും ജാമ്യം
കണ്ണൂർ : മന്ത്രി വീണ ജോർജ്ജിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിലായ 5 കെ.എസ് യു നേതാക്കൾക്കും കോടതി ജാമ്യം അനുവദിച്ചു
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊ ടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരി ക്കേറ്റെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന 5 കെ.എ സ്.യു. നേതാക്കൾ നൽകിയ ഹർജിയിലാണ് ഇന്ന് തലശ്ലേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
. കഴിഞ്ഞ ദിവസം ഹരജിയിൽ വിശദമായ വാദം കേട്ടിരുന്നു
കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ, ട്രഷറർ വി.വി.അക്ഷയ് മാട്ടൂൽ, സി.എ ച്ച് മുബാസ്, വടകര സ്വദേശി ബിന്ദുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരാണ് കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നത്.
പ്രതിഷേധത്തിനിടെ പ്രതികൾ ചെറിയ ആയുധം ഉപയോഗിച്ച് മന്ത്രിയെ അക്രമിച്ചെന്നായിരുന്നു കേസ് . മന്ത്രിയുടെ ഗൺമാൻ്റെ പരാതിയിലായിരുന്നു കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേപ്പെടുത്തിരുന്നത്
അഡ്വ. ഇ.ആർ. വിനോദാണ് കെ.എസ്. യു. പ്രവർത്തകർക്കുവേണ്ടി ഹാ ജരാവുന്നത്.
കഴിഞ്ഞ മാസം 25 ന് ഉച്ചക്ക് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രിയെ പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി ചികിത്സ നൽകിയിരുന്നു.
