Connect with us

International

മുസ്ലീം ലീഗ് പൂർണമായും മതേതര പാർട്ടി .മതേതരമല്ലാത്ത ഒന്നും അതിലില്ല

Published

on

വാഷിംഗ്ടൺ: മുസ്ലീം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂയോർക്കിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്‌തുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ .
‘ഹിന്ദുക്കളുടെ പാർട്ടിയായ ബി ജെ പിയെ വിമർശിച്ച് മതേതരത്തെക്കുറിച്ച് താങ്കൾ സംസാരിച്ചു. എന്നാൽ താങ്കൾ എം പിയായിരുന്ന കേരളത്തിൽ, മുസ്ലീം പാർട്ടിയായ മുസ്ലീം ലീഗുമായി കോൺഗ്രസ് സഖ്യത്തിലാണല്ലോ’- എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.’മുസ്ലീം ലീഗ് പൂർണമായും മതേതര പാർട്ടിയാണ്. മതേതരമല്ലാത്ത ഒന്നും അതിലില്ല. എനിക്ക് തോന്നുന്നു ചോദ്യം ചോദിച്ചയാൾ മുസ്ലീം ലീഗിനെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ലെന്ന്.’- രാഹുൽ ഗാന്ധി പറഞ്ഞു.

അതിനിടെ, രാഹുലിന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ബി ജെ പി രംഗത്തെത്തി. മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലീം ലീഗ് രാഹുൽ ഗാന്ധിക്ക് മതേതര പാർട്ടിയാണെന്ന് ബി ജെ പി ഐ ടി സെൽ തലവൻ അമിത് മാളവ്യ പരിഹസിച്ചു”

Continue Reading