Crime
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരില്‍നിന്ന് 125.84 കോടി ഈടാക്കാന്‍ നടപടി തുടങ്ങി

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരില്‍നിന്ന് 125.84 കോടി ഈടാക്കാന്‍ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് ഇതിനുള്ള നടപടി ആരംഭിച്ചത്.
കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ റിക്കവറിയാണിത്. 20 മുന്‍ ഡയറക്ടര്‍മാരില്‍നിന്നും മുന്‍സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരില്‍നിന്നുമാണ് തുക ഈടാക്കുക. റവന്യൂഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചു.
പ്രതിയുടെ പേര് ഈടാക്കേണ്ട തുക
കെ.കെ. ദിവാകരന്‍ (മുന്‍ പ്രസി.) 8,33,17,650
ടി.ആര്‍. പൗലോസ് 2,21,84,158
ഖാദര്‍ ഹുസൈന്‍ 2,21,84,158
ടി.എസ്. ബൈജു 8,33,17,650
എം.ബി. ദിനേഷ് 8,33,17,650
ടി.ആര്‍. ഭരതന്‍ 8,33,17,650
മഹേഷ് കോരമ്പില്‍ 2,21,84,158
വി.കെ. ലളിതന്‍ 8,33,17,650
ഇ.സി. ആന്റോ 2,21,84,158
കെ.വി.സുഗതന്‍ 8,33,17,650
അനിതാ വിദ്യാസാഗര്‍ 2,21,84,158
ചന്ദ്രികാ േഗാപാലകൃഷ്ണന്‍ 2,21,84,158
ശാലിനി 31,00,568
എന്‍. നാരായണന്‍ 6,11,33,491
എ.എം. അസ്ലാം 6,11,33,491
ജോസ് ചക്രംപുള്ളി 6,11,33,491
എ.എം. ജിജോരാജ് 6,11,33,491
അമ്പിളി മഹേഷ് 6,11,33,491
സുമതി ഗോപാലകൃഷ്ണന്‍ 6,11,33,491
മിനി നന്ദനന്‍ 6,11,33,491
(ഇവരെല്ലാം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്)
ടി.ആര്‍. സുനില്‍കുമാര്‍( മുന്‍ സെക്രട്ടറി) 9,18,50,835
എം.കെ. ബിജു( മുന്‍ മാനേജര്‍) 9,91,96,574
സി.കെ. ജില്‍സ് (മുന്‍ അക്കൗണ്ടന്റ് ) 16,11,645
എ.കെ. ബിജോയ് (മുന്‍ കമ്മിഷന്‍ ഏജന്റ്) 16,77,055
കെ.എം. മോഹനന്‍(വളം ഡിപ്പോ നടത്തിപ്പുകാരന്‍) 4,449.
പട്ടികയിലെ ടി.ആര്‍. ഭരതന്‍, സുമതി ഗോപാലകൃഷ്ണന്‍ എന്നിവര്‍ മരിച്ചതിനാല്‍ ഇവരുടെ അവകാശികളെ കക്ഷിചേര്‍ത്ത് പണം ഈടാക്കും