Connect with us

Entertainment

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്

Published

on

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: നടൻ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ നിയമസഭയിൽ പോലും ഒരു ബിജെപി അംഗം ഇല്ലെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് സുരേഷ് ഗോപിയെ കളത്തിലിറക്കി സംസ്ഥാനത്ത് പാർട്ടി ശക്‌തിപ്പെടുത്താൻ ശ്രമം നടത്തുന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു. 2014 ൽ സുരേഷ് ഗോപിയെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തിരുന്നു.

Continue Reading