NATIONAL
മോദിയുടെ പരിപാടിയിലും കറുപ്പിന് വിലക്ക് . എല്ലാ വിദ്യാർഥികളും നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്കെതിരേ കർക്കശ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്.

“
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയുടെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമ്പോൾ കറുത്ത വസ്ത്രം ധരിച്ചു വരരുതെന്ന് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളെജുകളിലെ വിദ്യാർഥികൾക്കു നിർദേശം.
എല്ലാ വിദ്യാർഥികളും നിർബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്കെതിരേ കർക്കശ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്. പങ്കെടുക്കുന്നവർക്ക് അഞ്ച് ദിവസത്തെ ഹാജർ അധികമായി നൽകുകയും ചെയ്യും.
ശതാബ്ദി ആഘോഷത്തിന്‍റെ സമാനപനച്ചടങ്ങിൽ മോദി മൂന്നു കെട്ടിടങ്ങൾക്കൾക്കു തറക്കല്ലിടും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടക്കമുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കോളെജുകളിലും പരിപാടി തത്സമയം വെബ് കാസ്റ്റ് ചെയ്യും.”