Connect with us

Crime

മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞു പ്രതിഷേധക്കാരെ പിരിച്ചു വിടാൻ ആകാശത്തേക്ക് വെടിവെച്ചു ഹെലികോപ്ടർ മാർഗം പോകാൻ രാഹുൽ ഒരുക്കം തുടങ്ങി.

Published

on

ഇംഫാൽ: വംശീയ കലാപം ആളിക്കത്തുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞ് പൊലീസ്. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ജനങ്ങൾ അക്രമാസക്തരാണെന്നും ആയുധധാരികളാണെന്നും പൊലീസ് അറിയിച്ചു. വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ വിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ചാണു വാഹനം തടഞ്ഞത്.
രാഹുലിനെ തടഞ്ഞതിൽ പ്രതിഷേധിച്ച് ജനങ്ങൾ രംഗത്തിറങ്ങി. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. ഹെലികോപ്ടറിൽ കലാപ ബാധിത പ്രദേശത്തേക്ക് പോകാൻ രാഹുലിന് അനുമതി നൽകി. തുടർന്ന് ഹെലികോപ്ടർ മാർഗം സംഘർഷ മേഖലയിൽ പോകാൻ രാഹുൽ ഒരുക്കം തുടങ്ങി.

രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെട്ട രാഹുൽ ഗാന്ധി 11 മണിയോടെ തലസ്ഥാന നഗരമായ ഇംഫാലിൽ വിമാനമിറങ്ങി. കോൺഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലടക്കമുള്ളവർ രാഹുലിനൊപ്പമുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്‍റെ സന്ദർശനം.

Continue Reading