Connect with us

NATIONAL

കാന്തപുരത്തിന്റെ പ്രസ്താവനയ സ്വാഗതം ചെയ്തു മുസ്ലിം ലീഗ്.

Published

on

മലപ്പുറം: മുസ്ലിം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്നുവെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കു പിന്നാലെ കാന്തപുരത്തെ സ്വാഗതം ചെയ്തു കൊണ്ട് മുസ്ലിം ലീഗ്. ന്യൂന പക്ഷ സംഘടനകൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കാന്തപുരത്തിന്‍റെ സഹകരണം ലീഗ് ആഗ്രഹിക്കുന്നതാണെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ ചർച്ചകൾ ഇതു വരെ നടന്നിട്ടില്ല.

മുസ്ലിം ലീഗുമായി ഒന്നിച്ചു പോകാനാണ് ആഗ്രഹമമെന്നും സുന്നികൾ ഒന്നിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നുമാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടിരുന്നത്. ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിലും കാന്തപുരം പങ്കെടുത്തിരുന്നു.”

Continue Reading