Connect with us

KERALA

മുഖ്യമന്ത്രിക്കെതിരായ ബെന്നി ബഹനാന്റെ പരാതിയിൽ കേസെടുക്കുന്നില്ല. കൈതോല പായ വിഷയത്തെ സിപിഎം ന്യായികരിക്കുന്നു.

Published

on

തിരുവനന്തപുരം. :സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ എല്ലാ കാര്യങ്ങളിലും കാണിക്കുന്നത് ഇരട്ട നീതി. മുഖ്യമന്ത്രിക്കെതിരായ ബെന്നി ബഹനാന്റെ പരാതിയിൽ കേസെടുക്കുന്നില്ല. കൊവിഡ് കാലത്ത് നടന്ന കൊള്ള ചൂണ്ടിക്കാട്ടിയിട്ട് കേസെടുക്കുന്നില്ലെന്ന് വി ഡി സതീശൻ വിമർശിച്ചു.

ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മൗനമാണ്. കൈതോല പായ വിഷയത്തെ സിപിഐഎം ന്യായികരിക്കുന്നു. പിണറായി വിജയന്റേത് കമ്മ്യൂണിസ്റ്റ് സർക്കാരല്ല. തനിക്ക് വിദേശത്ത് ബെനാമി ഹോട്ടൽ നിക്ഷേപമുണ്ടെന്ന ദേശാഭിമാനി വാർത്തയില്‍ മറുപടി പറയാൻ ഇല്ല.നിരന്തരം ആളുകളെ അധിക്ഷേപിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം മാത്രമാണത്.

ഹോട്ടലില്‍ ഓഹരി ഉണ്ടെന് തെളിയിച്ചാൽ ആ പണം മുഴുവൻ ദേശാഭിമാനിക്ക് നൽകും.വാർത്തയെ നിയമപരമായി നേരിടാൻ ഉദേശിക്കുന്നില്ല.ഒരാൾ മൊഴി കൊടുത്തെന്ന വാർത്തയിൽ എന്ത് ചെയ്യാൻ കഴിയും.വാർത്തയിൽ പറഞ്ഞ ഹോട്ടൽ വ്യവസായിയുമായി തന്നെക്കാൾ ബന്ധം പിണറായി വിജയനും ഗോവിന്ദൻ മാസ്റ്റർക്കുമാണെന്നും സതീശന്‍ പറഞ്ഞു.

കെ സുധാകരനെതിരായ പോക്സോ ആരോപണത്തില്‍ എം.വി ഗോവിന്ദനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസെടുക്കാൻ ഗൂഢാലോചന നടത്തുന്നു .എന്നാൽ ഭരണപക്ഷത്തുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇടതു സർക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.”

Continue Reading