Crime
ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു രാഹുൽ .മണിപ്പൂർ മുഖ്യമന്ത്രി ഇന്ന് രാജി വെക്കാൻ സാധ്യത

ഇംഫാൽ :∙ മണിപ്പുർ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി മൊയ്‌രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഇംഫാലില്‍നിന്ന് ഹെലികോപ്റ്ററിലാണ് മൊയ്‌രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് പോലീസ് നിർദേശ പ്രകാരം യാത്ര ഹെലികോപ്റ്ററിലാക്കി. തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാനയാത്രയാണെന്നും രാഹുൽ പറഞ്ഞു. കനത്ത മഴയായിട്ടും ആയിരക്കണക്കിനു മെയ്തെയ് സ്ത്രീകളാണ് രാഹുലിലെ സ്വീകരിക്കാൻ കാത്തുനിന്നത്. ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ട്.
അതിനിടെ കാങ്പോക്പി ജില്ലയിൽ ഒരു വിഭാഗം ഇന്നലെ പുലർച്ചെ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങ് ഇന്ന് തന്നെ രാജി വെക്കുമെന്ന വിവരവും പുറത്ത് വന്നു .ഉച്ചക്ക് അദ്ദേഹം ഗവർണറെ കാണും