Connect with us

NATIONAL

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 20 മുതല്‍

Published

on

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ച് ഓഗസ്റ്റ് 11 വരെ തുടരുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. എല്ലാ പാര്‍ട്ടികളില്‍ നിന്നും ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകള്‍ വേണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍, 2023 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ തുടരും. മണ്‍സൂണ്‍ സമ്മേളനത്തില്‍ സഭാ കാര്യങ്ങളിലും മറ്റ് ഇനങ്ങളിലും ഉല്‍പാദനപരമായ ചര്‍ച്ചകള്‍ക്ക് സംഭാവന നല്‍കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു’ അദ്ദേഹം പറഞ്ഞു.
’23 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സെഷനില്‍ ആകെ 17 സിറ്റിംഗുകള്‍ ഉണ്ടാകും. സെഷനില്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണത്തിനും മറ്റ് കാര്യങ്ങള്‍ക്കും ക്രിയാത്മകമായി സംഭാവന നല്‍കാന്‍ ഞാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.’ ഹിന്ദിയില്‍ എഴുതിയ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്നതിനാല്‍ സമ്മേളനം നിര്‍ണായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading