Entertainment
വള്ളം കളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു.25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ടായിരുന്നു

“
ആലപ്പുഴ: വള്ളം കളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകളുടെ വള്ളമായ കാട്ടിൽ തെക്കനോടി വളളം മത്സരത്തിനിടെ തലകീഴായി മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരേഗമിക്കുകയാണ്.
ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിനും നിർദേശിക്കുകയായിരുന്നു. ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ടായിരുന്നതായാണ് കണക്ക്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷപ്രവർത്തനം നടത്തുകയാണ്. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു.”