Connect with us

KERALA

വണ്ടിയില്‍ പെട്രോള്‍ നിറക്കുവാന്‍ കൈയ്യില്‍ പണമില്ല.കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ ലീവ് ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Published

on

തൃശ്ശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണി എടുക്കാന്‍ ലീവ് ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജു. ചാലക്കുടി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ ലീവ് ചോദിച്ചത്.

‘സാലറി വരാത്തതിനാല്‍ ഡ്യൂട്ടിക്ക് പോകാന്‍ വരുവാന്‍ വണ്ടിയില്‍ പെട്രോളില്ല. പെട്രോള്‍ നിറക്കുവാന്‍ കൈയ്യില്‍ പണവുമില്ല. ആയതിനാല്‍ വട്ടചെലവിനുള്ള പണത്തിനായി ഈ വരുന്ന 13, 14, 15 ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൂമ്പ പണിക്ക് പോകുകയാണ് അതിന് വേണ്ടി മേല്‍ പറഞ്ഞ ദിവസങ്ങഘളില്‍ അവധി അനുവദിച്ച് തരുവാന്‍ അപേക്ഷിക്കുന്നു.’ എന്നാണ് അജുവിന്റെ അവധി അപേക്ഷ.

ജോലിക്ക് പോകാന്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പോലും കൈയ്യില്‍ കാശില്ലെന്ന് അജു പറയുന്നു. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്.

Continue Reading