Connect with us

Entertainment

മമ്മൂട്ടി മികച്ച നടന്‍, നന്‍പകന്‍ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിയത്തിനാണ് പുരസ്‌കാരം.വിന്‍സി ആലോഷ്യസ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിയത്തിനാണ് അവാര്‍ഡ്.

Published

on

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടി ആണ് മികച്ച നടന്‍, നന്‍പകന്‍ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിയത്തിനാണ് പുരസ്‌കാരം. വിന്‍സി ആലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിയത്തിനാണ് അവാര്‍ഡ്. നന്‍പകന്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം.

നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ), ജനപ്രതീയും കലാമൂല്യവുമുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്, ഡബ്ബിങ് (പെണ്‍) – പോളി വില്‍സണ്‍ (സൗദി വെള്ളക്ക) ഡബ്ബിങ് (ആണ്‍)- ഷോബി തിലകന്‍ (19ാം നൂറ്റാണ്ട്) കുട്ടികളുടെ ചിത്രം – പല്ലൊട്ടി 90സ് കിഡ്‌സ്,  മേക്കപ്പ് – റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വം), ശബ്ദമിശ്രണം- വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്), വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ , പിന്നണി ഗായിക- മൃദുല വാര്യര്‍ (19ാം നൂറ്റാണ്ട് ), പിന്നണി ഗായകന്‍- കപില്‍ കപിലന്‍ (പല്ലൊട്ടി 90സ് കിഡ്‌സ്), പശ്ചാത്തല സംഗീത സംവിധായകന്‍ – ഡോണ്‍ വിന്‍സന്റ് , സംഗീത സംവിധായകന്‍- എം. ജയചന്ദ്രന്‍ (19ാം നൂറ്റാണ്ട്, ആയിഷ), ഗാനരചയിതാവ് – റഫീഖ് അഹമ്മദ് (കുട്ടികളുടെ മാഷ് ), തിരക്കഥ (അഡോപ്ഷന്‍)- രാജേഷ് കുമാര്‍ (തെക്കന്‍ തല്ലുകേസ് ), മികച്ച തിരക്കഥകൃത്ത് – രതീഷ് ബാലകൃഷ്ണ്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്), ഛായഗ്രാഹകര്‍- , കഥാകൃത്ത് – കമല്‍ കെ.എം (പട), ബാലതാരം (പെണ്‍)- തന്മയ സോണ്‍ (വഴക്ക്), ബാലതാരം (ആണ്‍) മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്‌സ്). പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം)- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍). സ്വഭാവനടി- ദേവി വര്‍മ (സൗദി വെള്ളക്ക). സ്വഭാവനടന്‍-പി.പി. കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)

ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.  സംവിധായകനും കലാസംവിധായകനും ചിത്രകാരനും ശില്‍പ്പിയുമായ നേമം പുഷ്പരാജ്, ചലച്ചിത്ര സംവിധായകനും ആര്‍ട്ടിസ്റ്റുമായ കെ.എം മധുസൂദനന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരുന്നു. എഴുത്തുകാരായ വി.ജെ.ജെയിംസ്, ഡോ.കെ.എം.ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ്, നിര്‍മ്മാതാവ് ബി.രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരായിരുന്നു പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.”

Continue Reading