Connect with us

KERALA

കോഴിക്കോട്ടെ രാപ്പകൽ സമരത്തിന്  ശോഭാ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ വന്‍ തര്‍ക്കം. ചേരി തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പോര്

Published

on

കോഴിക്കോട്: കോഴിക്കോട്ടെ പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ വന്‍ തര്‍ക്കം. ചേരി തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ബിജെപിയുടെ ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പിലാണ് ശോഭ സുരേന്ദ്രനെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായത്. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ പങ്കെടുപ്പിക്കരുതെന്ന് വി.മുരളീധരപക്ഷം ആവശ്യപ്പെടുന്നു.

പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നിലപാടാണ് ശോഭയ്‌ക്കെന്നും മുരളീധരന്‍ – സുരേന്ദ്രന്‍ പക്ഷം വാദിക്കുന്നു. ശോഭാ സുരേന്ദ്രന് വീണ്ടും കോഴിക്കോട് പരിപാടി നല്‍കിയത് കൃഷ്ണദാസ് പക്ഷമാണ്.

ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ വെള്ളയിലില്‍ ബി.ജെ.പിയുടെ രാപ്പകല്‍ സമരം ശോഭ സുരേന്ദ്രന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

Continue Reading