Connect with us

KERALA

കുട്ടനാട്ടില്‍ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.

Published

on

ആലപ്പുഴ: കുട്ടനാട്ടില്‍ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടം. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പുലര്‍ച്ചെ 3.45-ഓടെയാണ് കാര്‍ കത്തുന്നത് കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. അഗ്നിശമന സേനയെത്തി നാലേകാലോടെ തീപൂര്‍ണമായും അണച്ചു. തീയണഞ്ഞതിനു പിന്നാലെയാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.കാര്‍ പൂര്‍ണമായും കത്തിയിരുന്നു. സംഭവത്തില്‍ എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എടത്വാ സ്വദേശി ജെയിംസ്‌കുട്ടിയുടേതാണ് കാര്‍.

Continue Reading