NATIONAL
അനില്‍ ആന്റണി ബി.ജെ.പി ദേശീയ സെക്രട്ടറി .അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി തുടരും

ന്യൂഡല്‍ഹി: അനില്‍ ആന്റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനിൽ ആന്റണി ഉൾപ്പടെയുള്ള പുതിയ ദേശീയ ഭാരവാഹികളെ ബി.ജെ.പി ദേശീയ നേതൃത്വം ഇന്നാണ് പ്രഖ്യാപിച്ചത്. മലയാളികളായ മറ്റ് രണ്ട് പേരാണ് ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഉള്ളത്. എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായും അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയായും തുടരും. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹന്‍ അഗര്‍വാള്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി. ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 38 പേരാണ് പട്ടികയില്‍ ഉള്ളത്.