Crime
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമം

ന്യൂഡൽഹി:ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയിൽ വൻ സുരക്ഷാ വീഴ്ച. ഗവർണറുടെ വാഹനവ്യൂഹനത്തിലേക്ക് ഒരു കാർ അപകടകരമായ രീതിയിൽ ഇടിച്ചുകയറ്റാൻ ശ്രമം നടത്തുകയായിരുന്നു.ഇന്നലെ രാത്രി പത്തരയ്ക്ക് യുപിയിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം. വാഹനവ്യൂഹത്തെ ഓവർടേക്ക് ചെയ്ത് എത്തിയ കാർ ഗവർണറുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തി രണ്ട് തവണ ഇടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട് .
കാറിലുണ്ടായിരുന്ന രണ്ടു പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശികളായ മോനു കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. കേസ് റജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നു യുപി പൊലീസ് അറിയിച്ചു. ഗവർണർ ഡൽഹിയിൽ വിശ്രമത്തിൽ കഴിയുകയാണ്.