NATIONAL
ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു; രാഹുൽ ഇന്ന് സഭയിലെത്തിയേക്കും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. 137 ദിവസത്തിനു ശേഷം അയോഗ്യത മാറി രാഹുൽ ഇന്ന് ലോക്സഭയിലെത്തും.
ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയുമായി നടക്കുന്ന കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ രാഹുൽ സംസാരിക്കുമെന്നാണ് വിലയിരുത്തൽ. 12 മണിക്കൂറാണ് അവിശ്വാസ പ്രമേയത്തിനായി അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച അവിശ്വാസ പ്രമേയത്തനു മേൽ പ്രധാനമന്ത്രി മറുപടി നൽകും.