Connect with us

Entertainment

കൃഷ്ണപ്രസാദിനു പൈസകിട്ടിയത് അറിഞ്ഞില്ലായിരുന്നു അണ്ണാ ജയസൂര്യ നേരിടുന്ന സൈബര്‍ ആക്രമണങ്ങളോടു പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

Published

on

കോട്ടയം: കര്‍ഷകര്‍ക്കു നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചതിനു സിനിമാതാരം ജയസൂര്യ നേരിടുന്ന സൈബര്‍ ആക്രമണങ്ങളോടു പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ചാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയത്.

‘കൃഷ്ണപ്രസാദിനു പൈസകിട്ടിയത് അറിഞ്ഞില്ലായിരുന്നു അണ്ണാ’ എന്നു ചോദിച്ചു കൊണ്ടാണ് ഷാഫി പറമ്പില്‍ സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ചത്. ആട്2 നന്നായിരുന്നു എന്നാണ് ക്രിക്കറ്റ് താരം ജയസൂര്യയുടെ ചിത്രം പങ്കുവച്ചു കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സനത് ജയസൂര്യയുടെ പേജില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. നിങ്ങളുടെ ഒരുസിനിമയും കാണില്ല. നിങ്ങള്‍ക്കു കേരളത്തിന്റെ വികാരം അറിയില്ല. സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളൊന്നും നടക്കില്ല എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തിയത്.

Continue Reading